Thursday, September 18, 2025

ചെമ്മീന്‍ കറി കഴിച്ചുണ്ടായ അലര്‍ജി; ചികിത്സയിലിരിക്കെ യുവതി മരിച്ചു

Must read

- Advertisement -

തൊടുപുഴ: യുവതിയുടെ ജീവനെടുത്ത് ചെമ്മീന്‍ കറി. ഭക്ഷണം കഴിച്ചശേഷം ഉണ്ടായ അലര്‍ജി മൂര്‍ഛിച്ചതിനെത്തുടര്‍ന്നു ചികിത്സയിലിരിക്കെയാണ് മരണമുണ്ടായത്. പാലക്കാട് അമ്പലപ്പാറ മേലൂര്‍ നെല്ലിക്കുന്നത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍ – നിഷ ദമ്പതികളുടെ മകള്‍ നികിത (20) ആണു മരിച്ചത്. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയില്‍ ഒപ്‌റ്റോമെട്രിസ്റ്റ് ആണ്.

ഈ മാസം 6-ാം തീയതി ചെമ്മീന്‍ കറി കഴിച്ച് നികിതയുടെ ശരീരം ചൊറിഞ്ഞുതടിച്ചതിനെത്തുടര്‍ന്നു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. പിറ്റേന്നു ശ്വാസതടസ്സം ഉണ്ടായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ഞായറാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

See also  തൃശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് മതിലിൽ താമര വരച്ച് സുരേഷ് ഗോപി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article