Saturday, April 5, 2025

തിരക്ക് കാരണം ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാകാത്തതിനാൽ പുനർവിവാഹം കഴിപ്പിച്ച് ഗായിക

Must read

- Advertisement -

ഭർത്താവിന്റെ പുനർവിവാഹം നടത്തി മലേഷ്യൻ ഗായിക അസ്‌ലിൻ അരിഫിൻ (Malaysian singer Aslin Arifin). കരിയറിലെ തിരക്കുകൾ കാരണം തനിക്ക് ഭർത്താവിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ പറ്റുന്നില്ലെന്നും അതുകൊണ്ടാണ് ഭർത്താവിനു പുതിയ പങ്കാളിയെ കണ്ടെത്തി നൽകിയതെന്നും ഗായിക വെളിപ്പെടുത്തി. നാൽപ്പത്തിയേഴുകാരനാണ് എസ്‌ലിന്റെ ഭർത്താവ് വാൻ മുഹമ്മദ് ഹാഫിസാം. ഭർത്താവിനു വേണ്ടി 26കാരിയായ ഡോക്ടറെയാണ് വധുവായി കണ്ടെത്തിയത്. മാർച്ച് രണ്ടാം വാരമായിരുന്നു വിവാഹമെന്നാണു റിപ്പോർട്ട്.

‘എന്റെ തിരക്കേറിയ ജീവിതത്തിനിടയിൽ ഭർത്താവിനെ പരിപാലിക്കാനും അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനും എനിക്കു കഴിയുന്നില്ല. അതുകൊണ്ടാണ് രണ്ടാം വിവാഹത്തിനു ഞാൻ തന്നെ മുൻകൈ എടുത്തത്. ഈ പുനർവിവാഹത്തിനു ശേഷവും ഞാൻ അദ്ദേഹത്തോടൊപ്പം സന്തോഷവതിയാണ്. ഞങ്ങൾ മൂന്നുപേരും ഒരേ വീട്ടിൽ താമസിക്കുന്നു. ഒഴിവുസമയങ്ങൾ ഞാൻ അദ്ദേഹത്തോടൊപ്പം ചെലവഴിക്കാറുണ്ട്’, അസ്‌ലിൻ അരിഫിൻ പറഞ്ഞു.

സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ട് വിവിധ നഗരങ്ങളിലും രാജ്യങ്ങളിലുമായാണ് ഗായിക ഓരോ ദിവസവും ചെലവഴിക്കുന്നത്. അപ്പോഴെല്ലാം ഭർത്താവ് തനിച്ചാണെന്നും അദ്ദേഹം അനുഭവിക്കുന്ന വലിയ ഏകാന്തതയെ അകറ്റാനാണ് താൻ ഇത്തരമൊരു തീരുമാനമെടുത്തതെന്നും 42കാരിയായ അസ്‌ലിൻ പ്രതികരിച്ചു.

പേഴ്സനൽ മാനേജർ ആദം ഫാമിയുമായിട്ടായിരുന്നു അസ്‌ലിന്റെ ആദ്യ വിവാഹം. 2011ൽ വിവാഹിതരായ ഇരുവരും ആറു വർഷങ്ങൾക്കു ശേഷം വേർപിരിഞ്ഞു. പിന്നീട് ആത്മീയതയുടെ വഴിയിലേക്കു തിരിഞ്ഞ അസ്‌ലിൻ, നാലു വർഷത്തോളം ഏകാന്തജീവിതം നയിച്ചു. 2021ലായിരുന്നു വാൻ മുഹമ്മദ് ഹാഫിസാമുമായിട്ടുള്ള വിവാഹം.

See also  നിയമപരമായി വിവാഹിതരല്ലെങ്കിൽ ഗാർഹിക പീഡനക്കുറ്റം ബാധകമല്ല: നിരീക്ഷണവുമായി ഹൈക്കോടതി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article