കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി

Written by Taniniram1

Published on:

കൊല്ലം : കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). ബിജെപിക്കൊപ്പം നിലപാട് എടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. കേന്ദ്ര അന്വേഷണ ഏജൻസികൾ തങ്ങൾക്കു നേരെ വരുമ്പോൾ എതിർക്കുകയും, മറ്റു പാർട്ടികൾക്ക് എതിരെ വരുമ്പോൾ പിന്തുണയ്ക്കുകയും ചെയ്യുന്ന നിലപാടാണ് കോൺഗ്രസിനെന്ന് ഭരണിക്കാവിൽ എൽഡിഎഫ് സംഘടിപ്പിച്ച സമ്മേളനത്തിൽ പിണറായി വിജയൻ പറഞ്ഞു . “അരവിന്ദ് കേജ്രിവാളിന്റെ (Aravind Kejriwal) അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടന്ന മഹാറാലിയിൽ കോൺഗ്രസ് പങ്കെടുത്തത് നല്ല കാര്യമാണ്. എന്നാൽ, തോമസ് ഐസക്കിന് (Thomas Isaac) എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് അയച്ചപ്പോൾ കോൺഗ്രസും പ്രതിപക്ഷ നേതാവും ഇ.ഡിയ്ക്കൊപ്പമായിരുന്നു. കോൺഗ്രസിൽ ചില സംഘപരിവാർ മനസ്സുള്ള നേതാക്കളുണ്ട്. കോൺഗ്രസിന്റെ പ്രകടന പത്രികയിൽ പൗരത്വ നിയമത്തെ കുറിച്ച് ഒന്നും പറയുന്നില്ല.” – മുഖ്യമന്ത്രി ആരോപിച്ചു.

Leave a Comment