​​ഫോണിൽ ഗെയിം കളിക്കുന്നതിനിടെ പരസ്യം ക്ലിക്ക് ചെയ്തു; 2 ലക്ഷം നഷ്ടപ്പെട്ട 18 കാരൻ ജീവനൊടുക്കി

Written by Web Desk1

Published on:

മുംബൈ (Mumbai) ഓൺലൈൻ തട്ടിപ്പിൽ (online fraud) രണ്ടു ലക്ഷം രൂപ നഷ്ടപ്പെട്ട 18 കാരൻ ജീവനൊടുക്കി. മുംബൈയിലെ നലസോപാര സ്വദേശിയായ കൗമാരക്കാരനാ (A teenager from Nalasopara, Mumbai) ണ് ജീവനൊടുക്കിയത്. അമ്മയുടെ ഫോണിൽ ​ഗെയിം കളിക്കുന്നതിനിടെ വന്ന പോപ്പ് അപ് പരസ്യം ക്ലിക്ക് ചെയ്തപ്പോഴാണ് അക്കൗണ്ടിൽ നിന്ന് രണ്ട് രക്ഷം രൂപ നഷ്ടപ്പെട്ടത്. ഇതോടെ ശാസന ഭയന്ന വിദ്യാർത്ഥി വീട്ടിലെ കീടനാശിനി കുടിക്കുകയായിരുന്നു.

വായിൽ നിന്ന് നുരയും പതയും വന്ന് കിടക്കുന്ന കുട്ടിയെ അമ്മയും അയൽക്കാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം എന്താണെന്ന് വീട്ടുകാരും അറിഞ്ഞിരുന്നില്ല. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.

വിദ്യാർഥി ഭയന്നതാണ് പ്രശ്‌നമായതെന്നും സമാനമായ അനേകം കേസുകൾ പ്രദേശത്ത് റിപ്പോർട്ട് ചെയ്തതായും പൊലീസ് പറഞ്ഞു.

See also  തൃശൂർ ധന്യ മോഹൻ മോഡൽ തട്ടിപ്പ് , സ്വർണ പണയ സ്ഥാപനത്തിലെ മാനേജരും അസിസ്റ്റന്റ് മാനേജരും പിടിയിൽ

Leave a Comment