30 തവണ കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച വിഡിയോ മറ്റു കുട്ടികൾക്ക് അയച്ച യുവതിക്കെതിരെ കേസ്

Written by Web Desk1

Published on:

വാഷിങ്ടൺ (Washington) : പതിന്നാലുകാരിയെന്ന വ്യാജേന കൗമാരക്കാരായ ആൺകുട്ടികളുമായി ബന്ധം സ്ഥാപിക്കുകയും അവരെ ലൈംഗികാതിക്രമത്തിന് ഇരകളാക്കുകയും ചെയ്ത സംഭവത്തിൽ 23കാരിക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി. യുഎസ് വനിതയായ അലീസ ആൻ സിൻജറിനെ (Alyssa Ann Singer, a US woman) തിരെയാണ് ടാംപ പൊലീസ് ലൈംഗികാതിക്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തത്. കഴിഞ്ഞ നവംബറിൽ ഒരു ആൺകുട്ടിയെ 30 തവണ ലൈംഗികമായി പീഡിപ്പിക്കുകയും വിഡിയോ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

സിൻജറിന്റെ പ്രവ‌ൃത്തികള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ടാംപ പൊലീസ് ചൂണ്ടിക്കാട്ടി. കുട്ടികളെ ഇത്തരത്തിൽ ഉപദ്രവിക്കുന്നതിനെ ഒരുതരത്തിലും അംഗീകരിക്കാനാകില്ല. അതിക്രമത്തിനിരയായവർ മുന്നോട്ടു വരണമെന്നും നീതി ലഭ്യമാക്കാൻ പൂർണ പിന്തുണയുണ്ടാകുമെന്നും ടാംപ പൊലീസ് അറിയിച്ചു. തിങ്കളാഴ്ച സിൻജറിനെതിരായ ലൈംഗികാതിക്രമ കേസിൽ വിചാരണ നടക്കും.
സിൻജറിന്റെ ലൈംഗികാതിക്രമങ്ങൾക്കെതിരെ നാല് ആൺകുട്ടികൾ കൂടി പരാതിയുമായി എത്തി. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ നിർബന്ധിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നു സിൻജറെന്നും പൊലീസ് വ്യക്തമാക്കി. ആദ്യത്തെ ഇരയുമായി ഇവർ പലതവണ ലൈംഗികബന്ധത്തിലേർപ്പെട്ടെന്നും ഇതിന്റെ വിഡിയോ മറ്റു കുട്ടികൾക്ക് സ്നാപ്ചാറ്റ് വഴി അയച്ചുകൊടുത്തതായും പൊലീസ് കണ്ടെത്തി.

12നും 15നും ഇടയിൽ പ്രായമുള്ള ആൺകുട്ടിയാണ് സിൻജറിന്റെ ലൈംഗികാതിക്രമത്തിലെ ആദ്യത്തെ ഇര. എന്നാൽ ഓൺലൈൻ വഴി ഇവർ കൂടുതൽ കുട്ടികളെ അതിക്രമങ്ങൾക്ക് ഇരയാക്കിയതായും പൊലീസ് വ്യക്തമാക്കി.

See also  6 മാസത്തെ വ്യത്യാസത്തില്‍ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി യുവതി

Related News

Related News

Leave a Comment