സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന സ്‌ഫോടനങ്ങളില്‍ കര്‍ശന നടപടികളുമായി കേരള പോലീസ്. പാനൂര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംശയമുളള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപക പരിശോധന ആരംഭിച്ചു. ഇതു സംബന്ധിച്ച് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത് കുമാര്‍ ഉത്തര മേഖല, ദക്ഷിണ മേഖലാ ഐജിമാര്‍, റേഞ്ച് ഡിഐജിമാര്‍, എടിഎസ് ഡിഐജി, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവര്‍ക്കു കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
തുടര്‍ച്ചയായി ഉണ്ടാകുന്ന സ്‌ഫോടനങ്ങളിലൂടെ പൊലീസിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്നതായി അദ്ദേഹം വിമര്‍ശിച്ചു.
പൊതുജന സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്‌തെന്നും വിമര്‍ശനമുണ്ട്. ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടായ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് മാനസിക പിന്തുണ നല്‍കണം. അതിന് ആവശ്യമായ പിന്തുണ പൊലീസ് നല്‍കണം. ആവശ്യമെങ്കില്‍ എന്‍എസ്ജി സേവനം ആവശ്യപ്പെടാമെന്നും എഡിജിപി നിര്‍ദ്ദേശിച്ചു
കേരളത്തില്‍ തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍; പരിശോധന ശക്തമാക്കാന്‍ എഡിജിപി എംആര്‍ അജിത്കുമാറിന്റെ കര്‍ശന നിര്‍ദ്ദേശം
Written by Taniniram
Published on: