Sunday, October 5, 2025

പുഷ്പയായി അല്ലു അർജുൻ വീണ്ടും എത്തുന്നു

Must read

- Advertisement -

പുഷ്പ ദി റൂൾ ടീസർ തിങ്കളാഴ്ച എത്തുമെന്ന് നടൻ അല്ലു അർജുൻ ഇൻസ്റാഗ്രാമിലൂടെ അറിയിച്ചിരിക്കുകയാണ്. വൻ താരനിരയുമായാണ് ആക്ഷൻ ത്രില്ലർ മൂവി എത്തുന്നത്. ഓഗസ്റ്റ് 15 നാകും സിനിമ റിലീസിന് എത്തുക.

2021ല്‍ പുറത്തിറങ്ങിയ പുഷ്പയുടെ രണ്ടാം ഭാഗമായാണ് ‘പുഷ്പ 2’ എത്തുന്നത്. സിനിമയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയവയാണ് . മലയാളി താരം ഫഹദ് ഫാസിലും പുഷ്പയിലെ വില്ലൻ വേഷത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാ അര്‍ത്ഥത്തിലും ബ്ലോക്ക്ബസ്റ്ററായി മാറിയ ചിത്രം അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തിരുന്നു.

അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ദേവിശ്രീ പ്രസാദാണ്. ഛായാഗ്രാഹകൻ: മിറെസ്‌ലോ കുബ ബ്രോസെക്. പ്രൊഡക്ഷൻ ഡിസൈൻ: എസ്. രാമകൃഷ്ണ, എൻ. മോണിക്ക, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

See also  അർബുദ രോഗികൾക്ക് വേണ്ടി മുടി ദാനം ചെയ്ത് നടി മാളവിക
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article