സിദ്ധാർഥന്റെ മരണം ;: കേസ് സിബിഐ ഏറ്റെടുത്തു

Written by Web Desk1

Published on:

ന്യൂഡൽഹി/കൊച്ചി/കൽപറ്റ (New Delhi/Kochi/Kalpatta) : വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥ (Wayanad Pookode Veterinary College student JS Siddhartha) ന്റെ മരണത്തിൽ സിബിഐ (CBI) അന്വേഷണത്തിനു കേന്ദ്രസർക്കാർ (Central Govt) വിജ്ഞാപനമിറക്കി. സിബിഐ (CBI) അന്വേഷണത്തിനുള്ള നടപടികൾ സർക്കാർ മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ചു സിദ്ധാർഥന്റെ പിതാവ് ടി.ജയപ്രകാശ് (T Jayaprakash) ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിജ്‌ഞാപനം അതിവേഗമിറക്കണമെന്ന് ഹൈക്കോടതി ഇന്നലെ നിർദേശിച്ചതിനു പിന്നാലെയാണു കേന്ദ്ര നടപടി.

പഴ്സനേൽ മന്ത്രാലയം ഇറക്കിയ വിജ്‌ഞാപനത്തിന്റെ പകർപ്പ് സിബിഐ ഡയറക്ടർ, സംസ്ഥാന ചീഫ് സെക്രട്ടറി എന്നിവർക്കു കൈമാറി. കേസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിനു സിബിഐ സംഘം കേരളത്തിലെത്തി. ഇന്നലെ രാത്രി കണ്ണൂരിലെത്തിയ സംഘം ഇന്നു വയനാട്ടിലെത്തും. സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടും സംസ്ഥാന സർക്കാർ ഫയൽ കേന്ദ്രത്തിനു കൈമാറാത്തത് വിവാദമായിരുന്നു. മാർച്ച് 9 നാണ് അന്വേഷണം സിബിഐക്കു കൈമാറി സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കിയത്.

ഫയലുകൾ കേന്ദ്രത്തിന് അയച്ചത് മാർച്ച് 26ന്. താമസം വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ടെന്നു സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു.

ഓരോദിവസവും വൈകുന്നത് അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നും കുറ്റവാളികൾക്ക് അത് നേട്ടമാകുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത്തരമൊരു സാഹചര്യം ഒരന്വേഷണത്തിനും ഉണ്ടാകരുതെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. ഈ താമസത്തിന് ആരാണ് ഉത്തരവാദിയെന്നു കോടതി വാക്കാൽ ആരാഞ്ഞു. ഹർജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കും

See also  സിദ്ധാർത്ഥന്റെ മരണം; 19 പ്രതികൾക്ക് കർശന ഉപാധികളോടെ ജാമ്യം, എതിർത്ത് സിബിഐയും സിദ്ധാർത്ഥന്റെ അമ്മയും

Related News

Related News

Leave a Comment