Tuesday, April 8, 2025

ഗെയിം മാറ്റാന്‍ ബിഗ്‌ബോസ്; വമ്പന്‍ വൈല്‍ഡ് കാര്‍ഡുകള്‍ എത്തുന്നു

Must read

- Advertisement -

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ വലിയ മാറ്റങ്ങളുമായി അണിയറ പ്രവര്‍ത്തകര്‍. നിലവിലുളള മത്സരാര്‍ത്ഥികള്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാത്തതിനാല്‍ സീസണില്‍ പുതിയ വൈല്‍ഡ്കാര്‍ഡ് മത്സരാര്‍ത്ഥികളെ ഇറക്കി മത്സരം ആവശേകരമാക്കാനാണ് ശ്രമം. പ്രേക്ഷകരെ കയ്യിലെടുക്കാന്‍ മികച്ച 6 വൈല്‍ഡ് കാര്‍ഡുകള്‍ റെഡിയായെന്നാണ് പുറത്ത് വരുന്നത്. പൂജകൃഷ്ണ, സായ്കൃഷ്ണ (സീക്രട്ട് ഏജന്റ്), അഭിഷേക് ശ്രീകുമാര്‍, അഭിഷേക് ജയദീപ്,ഡിജെ സിബിന്‍, നന്ദന എന്നിവരാണ് വൈല്‍ഡ് കാര്‍ഡായി ഹൗസിലെത്തുന്നൂ എന്നാണ് വിവരം. (Bigboss Malayalam Season 6 Wild Cards)

പൂജ കൃഷ്ണ

അവതാരക പൂജ കൃഷ്ണയും ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആകര്‍ഷകമായ വ്യക്തിത്വത്തിനും സെലിബ്രറ്റി ഇന്റര്‍വ്യൂകളിലൂടെയും പ്രശസ്തയായ പൂജ മാധ്യമ പ്രവര്‍ത്തനത്തിലൂടെയാണ് ബിഗ്‌ബോസിലെത്തുന്നത്. ഒരുപാട് ബിഗ് ബോസ് മത്സരാര്‍ത്ഥികളെ അഭിമുഖം ചെയ്തിട്ടുളള പൂജ ഷോയ്ക്ക് കൂടുതല്‍ ഊര്‍ജം പകരുമെന്ന് പ്രതീക്ഷിക്കുന്നു.

സായ്കൃഷ്ണ

സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായ് കൃഷ്ണ, കേരളത്തില്‍ നിന്നുള്ള അറിയപ്പെടുന്ന യൂട്യൂബറാണ്. ഇദ്ദേഹത്തിന്റെ നിരവധി വീഡിയോകള്‍ വൈറലായിട്ടുണ്ട്. ഉണ്ണിമുകുന്ദനുമായുളള വിവാദമാണ് സായ്കൃഷ്ണയെ കൂടുതല്‍ പോപ്പുലറാക്കിയത്.

See also  നഴ്സിങ് കോളജ് റാ​ഗിങ്; പ്രിൻസിപ്പലിനും അസി. പ്രൊഫസർക്കും സസ്പെൻഷൻ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article