- Advertisement -
തൃശൂര്‍ : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകസംഘം ജില്ലയിലെത്തി. തിരഞ്ഞെടുപ്പ് നിരീക്ഷകരായ ജനറല്‍ ഒബ്‌സര്‍വര്‍ പി. പ്രശാന്തി, പോലീസ് ഒബ്‌സര്‍വര്‍ സുരേഷ്‌കുമാര്‍ മെംഗാഡെ, എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ മാനസി സിംഗ് എന്നിവരാണ് ജില്ലയിലെത്തിയത്. നിരീക്ഷകസംഘം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവികളും നോഡല്‍ ഓഫീസര്‍മാരുമായി കളക്ടറേറ്റില്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന പരാതികള്‍ ജനറല്‍ ഒബ്‌സര്‍വര്‍ 9188922468, പോലീസ് ഒബ്‌സര്‍വര്‍ 9188922469, എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ 9188922470 എന്നീ ഫോണ്‍ നമ്പറുകളില്‍ അറിയിക്കാം.