ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

Written by Taniniram1

Published on:

തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. നിലവിലുള്ള എന്‍.ഡി.എ. സഖ്യകക്ഷികളും ബി.ജെ.ഡിയും ചേര്‍ന്നാലും കേവലം ഭൂരിപക്ഷം തികയ്ക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള രഹസ്യാന്വേഷണ വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ബി..ജെ.പി. നേതൃത്വത്തെ ഞെട്ടിച്ച കണക്കുകളുള്ളത്. റിപ്പോര്‍ട്ടില്‍ ബി.ജെ.പിക്ക് ഉണ്ടാകാന്‍ പോകുന്ന മിനിമം നഷ്ടം സംബന്ധിച്ച ബ്രേക് അപ് കണക്കുകള്‍ വ്യക്തമാക്കി. പശ്ചിമ ബംഗാള്‍ 10, ബീഹാര്‍ 15, കര്‍ണാടക 10, മഹാരാഷ്ട്ര 15, ഹരിയാന 5, ഡല്‍ഹി 4, ജാര്‍ഖണ്ഡ് 6, ഛത്തീസ്ഗഡ് 4, ഉത്തര്‍പ്രദേശ് 10, രാജസ്ഥാന്‍ 5, ഗുജറാത്ത് 2, അസം 2, ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ നിന്നായി 13. ആകെ 101.

See also  കേരള സ്റ്റോറി ദൂരദര്‍ശനില്‍

Leave a Comment