Tuesday, May 20, 2025

ടിപ്പർ ലോറി ബൈക്കിന് പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം…

Must read

- Advertisement -

കൊച്ചി (Kochi ) : എംസി റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിന് പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. (A tipper lorry hit a bike behind a bike at Perumbavoor Thannipuzha on MC road and a tragic end happened to father and daughter.) കോതമംഗലം കറുകടം സ്വദേശി എൽദോസ് ഇദ്ദേഹത്തിന്റെ മകൾ ബ്ലസ്സി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്.

ടിപ്പർ ബൈക്കിലിടിച്ച ശേഷം ഏകദേശം 10 മീറ്ററോളം മുന്നിലേക്ക് നിരങ്ങി നീങ്ങിയ ശേഷമാണ് വാഹനങ്ങൾ നിന്നത്. നഴ്‌സിംഗ് വിദ്യാർത്ഥിനിയായ മകളെ അങ്കമാലി റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന് ഇടയിലായിരുന്നു അപകടം. പെൺകുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു. എൽദോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹങ്ങൾ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരണമടഞ്ഞ എൽദോ പാലക്കാട് കൃഷി അസിസ്റ്റന്റ് ആണ്.

See also  യുവതിയെ 21കാരൻ കുത്തിക്കൊന്നു; കണ്ണുകൾ ചൂഴ്‌ന്നെടുത്തു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article