ഹ്രസ്വചിത്രവുമായി സൈബർ തട്ടിപ്പിനെതിരെ കേരള പൊലീസ്

Written by Web Desk1

Published on:

സൈബർ തട്ടിപ്പിനെതിരെ ഹ്രസ്വചിത്രവുമായി കേരള പൊലീസ്. നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ എന്നും തട്ടിപ്പിനിരയായാൽ 1930 എന്ന നമ്പറിൽ അറിയിക്കണമെന്നും നടി ഭാവന ബോധവൽക്കരണ വിഡിയോയിൽ പറയുന്നു.

സോഷ്യൽമീഡിയ പേജിൽ കേരള പൊലീസ് നിർമിച്ച ഹ്രസ്വ ചിത്രത്തിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയത്. ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളിലെ നിക്ഷേപത്തെകുറിച്ചും മുന്നറിയിപ്പുണ്ട്.

നിയമപാലകരായി നടിക്കുന്ന വഞ്ചകരുടെ ഭീഷണികളിൽ വിശ്വസിക്കരുത് എന്നും നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ നമുക്ക് സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂവെന്നും പോസ്റ്റിൽ പറയുന്നു.തട്ടിപ്പ് സംബന്ധിച്ച് പരാതി 1930 എന്ന നമ്പറിൽ അറിയിക്കാം എന്നും വ്യക്തമാക്കി.

See also  ചൂട് കാലം കഴിയും വരെ ചിക്കൻ തൊട്ടാൽ കൈപൊള്ളും; ഒരു കിലോ കോഴിയിറച്ചിക്ക് 260 രൂപ

Related News

Related News

Leave a Comment