തൃശൂര്‍ എടുത്തിരിക്കും, ജൂണ്‍ 4ന് തൃശൂരിന് ഉയര്‍പ്പ്; സുരേഷ് ഗോപി

Written by Taniniram

Published on:

കടുത്ത മത്സരം നടക്കുന്ന തൃശൂരില്‍ ആത്മവിശ്വാസത്തില്‍ സുരേഷ് ഗോപി. തൃശൂര്‍ എടുക്കും എടുത്തിരിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി (Suresh Gopi) പറഞ്ഞു. തൃശൂര്‍ എടുക്കാന്‍ വേണ്ടി തന്നെയാണ് താന്‍ വന്നതെന്നും ജൂണ്‍ 4ന് തൃശൂരിന് ഉയര്‍പ്പാണ് സംഭവിക്കാന്‍ പോകുന്നത്. തൃശൂര്‍ വഴി കേരളത്തിന്റെ ഉയര്‍പ്പ് സംജാതമാകണം.
മുഖ്യമന്ത്രി പിണറായി വിജയനെ കടുത്ത ഭാക്ഷയില്‍ അദ്ദേഹം വിമര്‍ശിച്ചു. ശ്രീലങ്കയില്‍ സംഭവിച്ചത് പോലെ കേരളത്തിലും സംഭവിക്കുമെന്നും ക്യാപ്റ്റന്‍ ഇപ്പോള്‍ ശക്തനല്ലെന്നും കാലിനടിയിലെ മണ്ണൊലിച്ചുപോയിരിക്കുകയാണ്. കേരളത്തിലും കൊടുങ്കാറ്റ് വീശി അടിക്കും കപ്പല്‍ ആടി ഉലയുമെന്നും സുരേഷ് ഗോപി പറഞ്ഞു.
മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സഹകരണ മേഖലയില്‍ പൊളിച്ചെഴുത്തുണ്ടാകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സഹകരണ മേഖലക്കായി പ്രത്യേക നിയമം കൊണ്ടുവരുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. തൃശൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി വി.എസ്.സുനില്‍കുമാറും, യുഡിഎഫിന്റെ കെ.മുരളീധരനുമാണ് മത്സരിക്കുന്നത്.

See also  പീച്ചി ഗവൺമെന്റ് സ്കൂളിൽ മോഡൽ പ്രീ പ്രൈമറി ബ്ലോക്ക് നിർമ്മിക്കാൻ 1.53 കോടി

Related News

Related News

Leave a Comment