സഹകരണബാങ്കിലെ നിക്ഷേപം നഷ്ടപ്പെട്ടവര്‍ക്ക് തിരികെ ലഭിക്കാന്‍ നടപടിയെന്ന് പ്രധാനമന്ത്രി. ആലത്തൂര്‍ സ്ഥാനാര്‍ഥി ഡോ.സരസുവിനോട് ഫോണില്‍ സംസാരിച്ച് നരേന്ദ്ര മോദി

Written by Taniniram

Published on:

ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ.ടിഎന്‍ സരസുവിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തില്‍ നമസ്‌കാരം പറഞ്ഞ് സുഖവിവരം അന്വേഷിച്ച മോദി ആലത്തൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെ കുറിച്ച് സ്ഥാനാര്‍ഥിയോട് ചോദിച്ചറിഞ്ഞു.

മണ്ഡലത്തിലെ ജനങ്ങളോട് പ്രധാനമന്ത്രിയുടെ ‘സബ് കാ സാത്, സബ് കാ വികാസ്’ എന്ന ആശയം പങ്കുവെക്കുന്നതായും മോദിയുടെ ഗ്യാരന്റി തനിക്കൊപ്പമുണ്ടെന്ന കാര്യം അവരെ അറിയിച്ചെന്നും ഡോ. സരസു പ്രധാനമന്ത്രിയോട് പറഞ്ഞു. തുടര്‍ന്ന്
കേരളത്തിലെ സഹകരണ ബാങ്കുകളില്‍ നടക്കുന്ന അഴിമതിയെ കുറിച്ചും സ്ഥാനാര്‍ഥി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
സഹകരണ ബാങ്കുകളില്‍ നിക്ഷേപം നടത്തി പണം നഷ്ടപ്പെട്ട സാധാരണക്കാരുടെ പണം തിരികെ ലഭിക്കാന്‍ നടപടിയെടുക്കുമെന്നും കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.sar

See also  പി.പി ദിവ്യയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ചുമായി ബിജെപി; സംരക്ഷണമൊരുക്കി സിപിഎം പ്രവർത്തകർ…

Related News

Related News

Leave a Comment