പൂരത്തിനിടെ ആനകളിടഞ്ഞു; പരിഭ്രാന്തരായി നാട്ടുകാര്‍, പാപ്പാന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Written by Web Desk1

Published on:

തൃശൂര്‍ (Thrissur) : തൃശ്ശൂരിലെ ആറാട്ടുപുഴ ക്ഷേത്ര (Aratupuzha Temple in Thrissur) ത്തിലാണ് സംഭവം. ക്ഷേത്രത്തില്‍ പൂരത്തിനിടെ ആനകളിടഞ്ഞ് പരസ്പരം കൊമ്പുകോര്‍ത്തു. എലിഫന്റ് സ്‌ക്വാഡ് (Elephant Squad) എത്തിയാണ് ആനകളെ തളച്ചത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

പരസ്പരം കൊമ്പുകോര്‍ത്തതിന് ശേഷം ആനകള്‍ ഓടിയതോടെ ജനങ്ങള്‍ പരിഭ്രാന്തരായി ഓടി. അങ്ങനെയാണ് നിരവധിപ്പേര്‍ക്ക് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം.

ആറാട്ടുപുഴ തറയ്ക്കല്‍ പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിയുന്ന ചടങ്ങിനിടെ ഊരകം അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ഗുരുവായൂര്‍ രവികൃഷ്ണനാണ് ഇടഞ്ഞത്. പാപ്പാന്‍ ശ്രീകുമാറിനെ മൂന്നുതവണ കുത്താനും ചവിട്ടാനും ആന ശ്രമിച്ചിരുന്നു.

എന്നാല്‍ പാപ്പാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തുടര്‍ന്ന് മറ്റൊരാനയുമായി കൊമ്പുകോര്‍ത്തു. പിന്നാലെ ഓടി. ഇതുകണ്ട് ഭയന്നോടിയ നിരവധി പേര്‍ക്ക് വീണു പരിക്കേല്‍ക്കുകയും ചെയ്തു.

സ്ഥലത്ത് ഉണ്ടായിരുന്ന പാപ്പാന്മാര്‍ ആനകളെ വരുതിയിലാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നാലെ ് എലിഫന്റ് സ്‌ക്വാഡിനെ അറിയിക്കുകയായിരുന്നു. എലിഫന്റ് സ്‌ക്വാഡ് എത്തിയാണ് ആനകളെ തളച്ചത്.

Related News

Related News

Leave a Comment