മോസ്‌കോയിൽ സംഗീത നിശയ്ക്കിടെ വെടിവെപ്പിൽ 60 മരണം

Written by Taniniram

Published on:

മോസ്‌കോയില്‍ സംഗീത നിശയ്ക്കിടെ ഉണ്ടായ വെടിവെപ്പില്‍ 60 പേര്‍ കൊല്ലപ്പെട്ടു. മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളിലാണ് അഞ്ച് ആക്രമികളാണ് വെടിയുതിര്‍ത്തത്. വെടിവെപ്പിന് പിന്നാലെ ഇവിടെ സ്‌ഫോടനവും ഉണ്ടായത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. രണ്ട് തവണയാണ് സ്‌ഫോടനം നടന്നത്. ഇതോടെ പരിപാടി നടക്കുന്ന ഹാളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. 145 പേര്‍ക്കോളം ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു, ടെലിഗ്രാമിലെ ഒരു പോസ്റ്റില്‍ തങ്ങളുടെ തോക്കുധാരികള്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി ഐഎസ് അവകാശപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റിന്റെ അവകാശവാദം സ്ഥിരീകരിക്കുന്ന രഹസ്യവിവരം ലഭിച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുകയും ചെയ്തതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

See also  തിരുച്ചിറപ്പള്ളിയിൽ എട്ട് സ്‌കൂളുകൾക്ക് ബോംബ് ഭീഷണി…

Leave a Comment