ഐപിഎല്‍ നാളെ കൊടിയേറും; ആദ്യ മത്സരത്തില്‍ ധോണിയും കോലിയും നേര്‍ക്കുനേര്‍

Written by Web Desk2

Published on:

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് (IPL 2024) നാളെ കൊടിയേറ്റം. ഉദ്ഘാടന മത്സരം ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് (Chennai Super Kings) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിനെയാണ് (Royal Challengers Bangalore) നേരിടുന്നത്. ധോണിയും (Dhoni) കോലിയും (Kholi) നേര്‍ക്കുനേര്‍ വരുന്ന മത്സരം ഒരു ത്രില്ലര്‍ പോരാട്ടമായിരിക്കും.

ഇത്തവണ ഐപിഎല്ലിന് മുന്നോടിയായി വിപുലമായ പരിപാടികളാണ് സംഘടകര്‍ ഒരുക്കിയിരിക്കുന്നത്. എ.ആര്‍. റഹ്‌മാന്‍ (A R Rahman), സോനു നിഗം എന്നിവരുടെ സംഗീതനിശയും ഉണ്ടാവും. ഈ നിശയോടുകൂടിയാണ് ഉദ്ഘാടന പരിപാടികള്‍ക്ക് തുടക്കമാവുക. കൂടാതെ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍(Akshay Kumar), ടൈഗര്‍ ഷ്‌റോഫ് എന്നിവരുടെ നേതൃത്വത്തിലുള്ള നൃത്തപരിപാടികളും അരങ്ങേറും.

8 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. അതിന് മുന്നോടിയായി വൈകിട്ട് 6.30 നാണ് ഉദ്ഘാടന പരിപാടികള്‍ ഉണ്ടാവുക. ജിയോ സിനിമാ ആപ്പിലും സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും തത്സമയം പരിപാടിയും മത്സരവും കാണാന്‍ സാധിക്കും.

Leave a Comment