Friday, April 4, 2025

അഞ്ചു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 50 കാരി അറസ്റ്റിൽ

Must read

- Advertisement -

ചെന്നൈ (Chennai) : തമിഴ്‌നാട്ടിലെ തഞ്ചാവൂരി (Thanjavur in Tamil Nadu) ലാണ് സംഭവം. അഞ്ചു വയസ്സുള്ള കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ 50കാരി അറസ്റ്റിൽ. ചൊവ്വാഴ്ച വൈകുന്നേരമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ഹയർസെക്കൻഡറി സ്കൂളിൽ എജ്യുക്കേഷൻ കോർഡിനേറ്ററാണ് അറസ്റ്റിലായ 50 കാരി.

ഇതേ സ്കൂളിലെ നഴ്സറി സെക്ഷനിൽ പഠിക്കുന്ന ബാലനെ ഇവർ ശുചിമുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയാണ് പീഡിപ്പിച്ചത്. സംഭവം ബാലൻ ഇതേ സ്കൂളിൽ പഠിക്കുന്ന തന്‍റെ ജ്യേഷ്ഠനോട് പറയുകയായിരുന്നു. കുട്ടി വിഷയം രക്ഷിതാക്കളെയും അറിയിച്ചു. അവർ ഉടൻ കുംഭകോണം ആൾ വുമൺ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്നാണ് 50കാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

See also  ഗേറ്റ് ദേഹത്തു വീണ് നാല് വയസ്സുകാരൻ മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article