ട്രാവന്‍കൂര്‍ സിമന്റ്‌സിന് കെ.എസ്.ഇ.ബിയുടെ ഇരുട്ടടി….

Written by Web Desk1

Published on:

കോട്ടയം (Kottayam): നാട്ടകത്തെ ട്രാവന്‍കൂര്‍ സിമന്റ്‌സ് ഫാക്ടറിയിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. രണ്ട് കോടി രൂപ വൈദ്യുതി കുടിശിക വരുത്തിയതാന് ഇതിനു കാരണം. ഇതോടെ ട്രാവന്‍കൂര്‍ സിമന്റ്‌സ് ഫാക്ടറിയിലെ പ്രവര്‍ത്തനം തടസപ്പെട്ടു. നിലവില്‍ പ്രവര്‍ത്തന മൂലധനമില്ലാതെ കടുത്ത പ്രതിസന്ധിയില്‍ തുടരുന്ന കമ്പനിക്ക് കെ.എസ്.ഇ.ബിയുടെ നടപടി ഇരുട്ടടിയായി .

2017 മുതല്‍ ഈ ബജറ്റ് വരെ വിവിധ ആധുനികവത്കരണങ്ങള്‍ക്കായി സര്‍ക്കാര്‍ തുക വകയിരുത്തുന്നുണ്ടെങ്കിലും ഒന്നും കമ്പനിക്ക് പ്രയോജനപ്പെട്ടില്ല. ഓരോ പദ്ധതിക്കായി അനുവദിച്ച തുകയായതിനാല്‍ വക മാറ്റി ഉപയോഗിക്കാനാവില്ല എന്നതാണ് കാരണം . ആധുനികവത്കരണത്തിനല്ല, നിത്യചെലവിനും ശമ്പളത്തിനുമാണ് കമ്പനിക്ക് അടിയന്തരമായി പണം ആവശ്യമുള്ളത്.
ആധുനികവല്‍ക്കരണത്തിന് തുക അനുവദിക്കുമ്പോഴും നിലവിലെ പരമാവധി ശേഷിയില്‍ ഉല്‍പാദനം നടക്കുന്നില്ല. ശരാശരി 600-800 ടണ്‍ വൈറ്റ് സിമന്റ്‌റാണ് മാസം ഉല്‍പാദിപ്പിക്കുന്നത്. 1500 ടണ്‍ എങ്കിലും ഉല്‍പാദിപ്പിച്ചാല്‍ മാത്രമാണു കുറച്ചെങ്കിലും ലാഭത്തിലാവൂ.

നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കെ.എസ്.ഇ. ബിക്ക് പണം കൊടുക്കാനുള്ള ശേഷി സിമന്റ്‌സിനില്ല. മന്ത്രിതലത്തില്‍ ഇടപെടലുണ്ടായാലേ പ്രവര്‍ത്തനം തുടരാനാകൂ.

See also  ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ;ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടി: മുഖ്യമന്ത്രി പിണറായി വിജയന്‍

Related News

Related News

Leave a Comment