Friday, April 11, 2025

ഗേറ്റ് തകർന്നുവീണ് സ്ത്രീക്ക് ദാരുണാന്ത്യം

Must read

- Advertisement -

കൊച്ചി (Kochi) : ഏലൂരിൽ വീടിന്റെ ഗേറ്റ് ദേഹത്തുവീണ് സ്ത്രീ മരിച്ചു. (A woman died after the gate of her house fell on her body in Elur) ഏലൂര്‍ വില്ലേജ് ഓഫീസ് (Elur Village Office) താല്‍ക്കാലിക ജീവനക്കാരി ജോസ് മേരി (Jose Marie) യാണ് മരിച്ചത്. ബുധനാഴ്ച കാലത്ത് ഏലൂർ വില്ലേജ് ഓഫീസിനു സമീപത്തെ വീട്ടിലായിരുന്നു സംഭവം. ഭര്‍ത്താവിന് ജോലിക്ക് പോകുന്നതിനായി ഗേറ്റ് തുറന്നുകൊടുത്തതിനു ശേഷമാണ് അപകടമുണ്ടായത്.

വശത്തേക്ക് വലിച്ചുനീക്കുന്ന ഗേറ്റാണ് തകർന്ന് ജോസ് മേരിയുടെ ദേഹത്തേക്ക് വീണത്. ഭര്‍ത്താവ് പോയ ശേഷമായിരുന്നു അപകടം. അപകടത്തിനു ശേഷം കുറച്ചുനേരം കഴിഞ്ഞാണ് സംഭവം മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടത്. സമീപവാസികൾ ചേർന്ന് ജോസ് മേരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

See also  സ്കൂൾ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article