അമേരിക്ക (America) : അവധിക്കാല ആഘോഷ (Holiday celebration) ത്തിനിടയിൽ എടുത്ത സെൽഫി (Selfi) ഒരു യുവതിയുടെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. അമേരിക്കയിലുള്ള 33 കാരി മേഗൻ ട്രോട്ട് വൈനാ (33-year-old Megan Trott Vaina from America) ണ് തന്നെ കാർന്നു തിന്നുന്ന ബ്രെയിൻ ട്യൂമറി (Brain tumor) നെ സെൽഫി എടുത്തതിലൂടെ കണ്ടെത്തിയത്. കസിൻ ടോണി മാർട്ടിനസി (Tony Martinsi) നൊപ്പം എട്ട് വർഷം മുമ്പ് നടത്തിയ ഒരു യാത്രയിലാണ് എല്ലാം സംഭവിക്കുന്നത്. “ഞങ്ങൾ ഏറെ സന്തോഷത്തോടെയാണ് ആ സമയം ആസ്വദിച്ചിരുന്നത്. ചിത്രങ്ങളെടുത്തും കാഴ്ചകൾ കണ്ടും അങ്ങനെ സഞ്ചരിക്കുകയായിരുന്നു,” ഫ്ലോറിഡയിലെ ഹഡ്സൺ സ്വദേശിയായ മേഗൻ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.
“കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം യാത്ര ചെയ്യാൻ എനിക്ക് എപ്പോഴും വലിയ താൽപര്യമായിരുന്നു,” അവർ പറഞ്ഞു. റോക്കറ്റ്ഫെല്ലർ സെൻററിൽ നിന്നാണ് തൻെറ ജീവിതത്തെ തന്നെ മാറ്റിമറിച്ച ആ സെൽഫി മേഗൻ എടുക്കുന്നത്. “ചിത്രമെടുത്ത ശേഷം ഞാൻ അതൊന്ന് ശരിക്കും നോക്കി. എൻെറ കൺപോള വല്ലാതെ താഴോട്ട് തൂങ്ങുന്നുണ്ടെന്ന് എനിക്ക് തോന്നി. അത് അൽപം വിചിത്രമായ കാര്യമാണെന്ന് എനിക്ക് തോന്നി. അതിനാൽ വീട്ടിലെത്തിയ ശേഷം ന്യൂറോളജിസ്റ്റിനോട് ഇക്കാര്യം സംസാരിച്ചു,” മേഗൻ പറഞ്ഞു. സംശയം തോന്നിയ ഡോക്ടർ വൈകാതെ തന്നെ ഒരു എംആർഐ സ്കാനിങ് ചെയ്യാൻ നിർദ്ദേശിച്ചു. അത് ചെയ്തതിന് ശേഷമാണ് തലച്ചോറിനുള്ളിൽ ഒരു മാംസപിണ്ഡം വളരുണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചത്.