Wednesday, September 17, 2025

ഇടത് മുന്നണി സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന് വോട്ടഭ്യര്‍ഥിച്ച്കഥകളിയാചാര്യന്‍ കലാമണ്ഡലം ഗോപി

Must read

- Advertisement -

തൃശൂരിലെ ബി ജെ പി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് തനിക്ക് പത്മഭൂഷണ്‍ ലഭിക്കേണ്ടതില്ലെന്ന് പറഞ്ഞ് വിവാദത്തിലായ കഥകളിയാചാര്യന്‍ കലാമണ്ഡലം ഗോപി (Kalamandalam Gopi) ഇടത് മുന്നണി സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന് പരസ്യമായി വോട്ടഭ്യര്‍ഥിച്ച് രംഗത്തെത്തി.

ആലത്തൂരിലെ ജനങ്ങള്‍ക്കറിയാം കെ രാധാകൃഷ്ണന്റെ ജനസേവനത്തെ കുറിച്ച്. എല്ലാവരും ഒന്നിച്ച് അദ്ദേഹത്തിന് ഉന്നത വിജയം സമ്മാനിക്കണം. രാഷ്ട്രീയത്തില്‍ ഉന്നതിയിലുള്ള അദ്ദേഹം, കലാമണ്ഡലവുമായി ബന്ധപ്പെട്ട് എല്ലാ പ്രവര്‍ത്തനങ്ങളിലും ഒപ്പം നിന്ന വ്യക്തിയാണ്. ചേലക്കരയില്‍ നിന്ന് വിജയിക്കുമ്പോഴൊക്കെയും കലാമണ്ഡലത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് താന്‍ കലാമണ്ഡലത്തില്‍ അധ്യാപകനാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും സ്വഭാവവും ജനങ്ങളോടുള്ള ഉത്തരവാദിത്വവും ബോധ്യമുള്ളതുകൊണ്ടാണ് വ്യക്തിപരമായി അദ്ദേഹത്തിനായി വോട്ടഭ്യര്‍ഥിക്കുന്നത്.’- തന്റെ എക്കാലത്തെയും സുഹൃത്താണ് രാധാകൃഷ്ണനെന്ന് വിശേഷിപ്പിച്ചു കൊണ്ടുള്ള വീഡിയോ സന്ദേശത്തില്‍ കലാമണ്ഡലം ഗോപി പറയുന്നു.

See also  നാല് വര്‍ഷം ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഗുണ്ടയായ പ്രതിക്ക് 86 വര്‍ഷം കഠിന തടവും 75,000രൂപ പിഴയും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article