ജഡ്ജ് ചമഞ്ഞ് തട്ടിപ്പു നടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

Written by Web Desk1

Published on:

ആലപ്പുഴ (Alappuzha) പുളിങ്കുന്നത്ത് സുപ്രീംകോടതി ജഡ്ജി (Supreme Court Judge) ചമഞ്ഞ് ജപ്തി നോട്ടീസിലെ വായ്പാ കുടിശ്ശിക കുറച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയയാൾ അറസ്റ്റിൽ. കണ്ണൂർ ചിറക്കൽ സ്വദേശി ജിഗീഷി (Jigeish, a native of Kannur Chirakkal) നെയാണ് അറസ്റ്റ് ചെയ്തത്. വെളിയനാട് സ്വദേശിനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.

താൻ സുപ്രീംകോടതി ജഡ്ജിയാണെന്നും മകളുടെ പേരിലുള്ള വസ്തുവിന്റെ ജപ്തി ഒഴിവാക്കി നൽകാമെന്നും പറഞ്ഞ് ലോൺ തുകയുടെ 30 ശതമാനമായ 45,000 രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് മൊഴി.

ഫ്രീലാൻസ് ജേണലിസ്റ്റായി ജോലിനോക്കിവരുന്ന ഇയാൾ രാമങ്കരി, എടത്വാ, കോടനാട്, കണ്ണപുരം, പുതുക്കാട്, മാള, കൊരട്ടി, മട്ടന്നൂർ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ സമാനമായ തട്ടിപ്പുകേസുകളിൽ പ്രതിയാണ്.

See also  മെട്രോ ട്രെയിനില്‍ യുവാവിന് യാത്ര നിഷേധിച്ചതിനു കാരണം……

Related News

Related News

Leave a Comment