Saturday, April 19, 2025

നിർമാണത്തിലുള്ള കെട്ടിടം തകർന്ന് രണ്ടുപേർ മരിച്ചു….

Must read

- Advertisement -

കൊൽക്കത്ത (Kolkatha ) : കൊൽക്കത്തയിൽ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നുവീണ് (A five-storey building under construction collapsed in Kolkata) രണ്ടുപേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. അപകടത്തിൽ പെട്ട 14 പേരെ രക്ഷപ്പെടുത്തി. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. എൻഡിആർഎഫ് സംഘം സ്ഥലത്തുണ്ട്. ഞായറാഴ്ച അർധരാത്രിയോടെയാണ് അഞ്ചുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണത്.

ഗാർഡൻ റീച്ച് പ്രദേശത്തിന് സമീപത്തുള്ള കെട്ടിടമാണ് തകർന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. പൊലീസിന്റെയും പ്രദേശവാസികളുടെയും സഹായത്തോടെ ഇരുപതോളം പേരെ രക്ഷപ്പെടുത്താനായെന്ന് എൻഡിആർഎഫ് വൃത്തങ്ങളും അറിയിച്ചു.

See also  ഹോം ലോണ്‍, വെഹിക്കിള്‍ ലോണ്‍ പലിശ കുറയും, വായ്പയെടുത്തവര്‍ക്കും ആശ്വാസം, റിപ്പോ നിരക്ക് കുറച്ച് ആര്‍.ബി.ഐ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article