Wednesday, October 22, 2025

താമരശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട

Must read

കോഴിക്കോട് താമരശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. രണ്ട് പേരെ കസ്റ്റഡിയിലെടുത്ത കേസില്‍ 194 ഗ്രാം എം ഡി എം എ എക്‌സൈസ് പിടികൂടി. താമരശ്ശേരി ചുരത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഉണ്ണികുളം എസ്റ്റേറ്റ് മുക്ക് നായാട്ടു കുന്നുമ്മല്‍ ഫവാസ് , ബാലുശ്ശേരി കാട്ടാംവള്ളി പുള്ളാണിക്കല്‍ ജാസില്‍ പി എന്നിവരാണ് അറസ്റ്റിലായത്.

ഉത്തരമേഖല എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചുരത്തില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ച കെ.എല്‍ 57 എക്‌സ് 4652 നമ്പര്‍ ഇന്നോവ കാറും പിടിച്ചെടുത്തിട്ടുണ്ട്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article