കലാകാരന്മാരെയും സാംസ്കാരിക നായകരെയും മറ്റും ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് ഒരു കലാലയത്തിനും ഭൂഷണമല്ലെന്ന് മന്ത്രി ആർ ബിന്ദു. ( R. BINDHU)മലയാള ഗാനശാഖയിൽ നൂതനമായ ഒരു ധാരയ്ക്ക് രൂപം കൊടുത്ത ജാസി ഗിഫ്റ്റ് എന്ന അനുഗൃഹീത കലാകാരന് ഉണ്ടായ ദുരനുഭവത്തിൽ ഖേദം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലാണ് സംഭവമുണ്ടായത്. കോളേജ് ഡേ പരിപാടിയിൽ ജാസി ഗിഫ്റ്റ് പാടി കൊണ്ടിരിക്കെ പ്രിൻസിപ്പാൾ ജാസി ഗിഫ്റ്റ് കയ്യിൽ നിന്നും പ്രിൻസിപ്പാൾ പിടിച്ചു വാങ്ങുകയായിരുന്നു. ജാസി ഗിഫ്റ്റിനൊപ്പം കോറസ് പാടാൻ പുറമെ നിന്ന് മറ്റൊരു പാട്ടുകാരനെ എത്തിച്ചിരുന്നു. എന്നാൽ ഉദ്ഘാടകൻ ആയ ജാസി ഗിഫ്റ്റിന് മാത്രം പാടാനാണ് അനുമതി നൽകിയിരുന്നതെന്ന് പ്രിൻസിപ്പാൾ നിലപാടെടുത്തു. മൈക്ക് പിടിച്ച് വാങ്ങിയതോടെ പ്രിൻസിപ്പാളിന്റെ നടപടിയിൽ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങിപ്പോവുകയായിരുന്നു.
ജാസി ഗിഫ്റ്റിനുണ്ടായത് ദുരനുഭവം: ഖേദം അറിയിച്ച് മന്ത്രി ആർ ബിന്ദു
Written by Taniniram1
Published on: