ലോകസഭാ തെരഞ്ഞെടുപ്പ് 26 ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഒന്നാം ഘട്ടം ഏപ്രിൽ 19ന് (APRIL)ആരംഭിക്കും. വോട്ടെണ്ണൽ ജൂൺ (JUNE)നാലിനാണ് നടക്കുക. ആന്ധ്ര, തമിഴ്നാട്, സിക്കിം സംസ്ഥാനങ്ങൾ ഒന്നാംഘട്ടത്തിൽ നടക്കും. രണ്ടാംഘട്ടത്തിലാണ് കേരളത്തിലെ തിരഞ്ഞെടുപ്പ്. 10.5 ലക്ഷം പോളിംഗ് സ്റ്റേഷനുകൾ ഉണ്ടായിരിക്കും. യുവ വോട്ടർമാർ 19.74 കോടിയും, സ്ത്രീ വോട്ടർമാർ 41. 7 കോടിയുമാണ്. കന്നി വോട്ടർമാർ 1. 8 കോടിയും ഭിന്നശേഷി വോട്ടർമാർ 88. 4 ലക്ഷവും 85 വയസ്സിന് മുകളിലുള്ള വോട്ടർമാർ 82 ലക്ഷവും, ട്രാൻസ്ജെൻഡേഴ്സ് 48,000 വോട്ടർമാരും ഉണ്ട്. 100 വയസ്സുള്ള വോട്ടർമാർ 2.18 ലക്ഷവുമുണ്ട്. തെരഞ്ഞെടുപ്പ് ജോലികൾക്കായി ഒന്നരക്കോടി പോളിംഗ് ഓഫീസർ ഉദ്യോഗസ്ഥരെ നിയമിക്കും. സർവീസ് വോട്ടുകൾ 19. 1 ലക്ഷം. മുൻകൂർ അപേക്ഷകർ 13. 4 ലക്ഷം. പത്തര ലക്ഷം പോളിംഗ് ബൂത്തുകളും 55 ഇലക്ഷൻ മെഷീനുകളും സജ്ജമാക്കും.
ശാരീരിക അവശതയുള്ളവർക്ക് വീട്ടിൽ തന്നെ വോട്ട് ചെയ്യാനുള്ള വോട്ട് ഫ്രം ഹോം സൗകര്യം ഏർപ്പെടുത്തും. പോളിംഗ് ബൂത്തുകളിൽ ഡ്രോൺ സംവിധാനവും സിആർപിഎഫ് നെ (CRPF)കർശന നിരീക്ഷണത്തിനായി നിയോഗിക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി കരാർ ജോലിക്കാരെ നിയോഗിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ട് അഭ്യർത്ഥിക്കുന്നതിൽ കർശന നിലപാടുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടു വച്ചിട്ടുണ്ട്. വിദ്വേഷ പ്രചരണവും വ്യാജവാർത്ത പ്രചരിപ്പിക്കലും നടത്തുന്നവർക്കെതിരെ നടപടിയെടുക്കാനും അക്രമങ്ങൾ തടയാൻ മുഴുവൻ സമയ കൺട്രോൾ റൂമും സജ്ജീകരിക്കും. മതവും ജാതിയും പറഞ്ഞ് വോട്ട് ചോദിക്കരുത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 97 കോടി വോട്ടർമാർ ലോകസഭയിലേക്കുള്ള വിധിയെഴുതുമെന്ന് വാർത്താ സമ്മേളനത്തിൽ ഇലക്ഷൻ കമ്മീഷൻ രാജീവ് കുമാർ അറിയിച്ചു.