പറവകൾക്ക് സ്നേഹ തണ്ണീർകുടം ഒരുക്കി

Written by Taniniram1

Published on:

ഗുരുവായൂർ: പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പറവകൾക്ക് കൊടുംവേനലിൽ ഒരല്പം ദാഹജലം നൽകുന്നതിനു പ്രേരണ നൽകുന്ന സ്നേഹ തണ്ണീർകുടം പദ്ധതിയുടെ ഭാഗമായി താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂ‌ളിൽ ഒരുക്കിയ സ്നേഹ തണ്ണീർകുടത്തിലേക്ക് ജലം പകർന്നുകൊണ്ട് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം ഉദ്ഘാടനം നിർവ്വഹിച്ചു.

പ്രകൃതി സംരക്ഷണ സംഘം ജില്ലാ സെക്രട്ടറി മിഷ സെബാസ്റ്റ്യൻ അദ്ധ്യക്ഷയായ ചടങ്ങിൽ പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ് എൻ വൃക്ഷ തൈകൾ നൽകി ” കരുണ” ചെയർമാൻ കെ.ബി. സുരേഷ് മുഖ്യ പ്രഭാഷണവും, ജില്ലാ മെമ്പർ തോംസൺ പി.സി. പദ്ധതി വിശദീകരണവും നടത്തി. ഇൻസൈറ്റ് സ്പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പാൾ ഫാരിദ ടീച്ചർ, ഇന്ദിര സോമസുന്ദരൻ, എ.കെ. സുലോചന ടീച്ചർ, സീനത്ത് റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related News

Related News

Leave a Comment