Saturday, April 5, 2025

ക്ഷാമ ബത്ത : ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു

Must read

- Advertisement -

ചാവക്കാട്: ക്ഷാമബത്ത ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു .2021മുതൽ ലഭിക്കേണ്ട ക്ഷാമാശ്വാസം 2% അനുവദിച്ച് ഉത്തരവ് ഇറങ്ങിയെങ്കിലും ചരിത്രത്തിലാദ്യമായി 39 മാസത്തെ കുടിശിക അനുവദിക്കാതെ 2024 ഏപ്രിൽ മാസം മുതൽ പെൻഷനിൽ നൽകുമെന്ന പറഞ്ഞ് വീണ്ടും ജീവനക്കാരേയും പെൻഷൻ കാരേയും വഞ്ചിച്ച സർക്കാർ ഉത്തരവ് ,കെ.എസ് എസ്.പി.എ ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് സബ്ബ് ട്രഷറിക്ക് മുന്നിൽ കത്തിച്ചു കൊണ്ട് പ്രതിഷേധിച്ചു. പ്രസിഡണ്ട് വി.എം. കൊച്ചപ്പൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.എഫ്. ജോയ് ഉദ്ഘാടനം ചെയ്‌തു. കെ.ഗിരീന്ദ്ര ബാബു,, പി.ഐ, ലാസർ, വി.കെ. ജയരാജൻ, തോംസൺ വാഴപ്പിള്ളി, ബ്രില്യന്റ് വർഗീസ്, സുജയ്യ, കെ.പി. പോളി, ഹരിഹരൻ . വി. പി. എന്നിവർ പ്രസംഗിച്ചു.

See also  ഗാന്ധി അനുസ്മരണ ചടങ്ങിനെചൊല്ലി വടക്കാഞ്ചേരി കോൺഗ്രസ് ഓഫീസിൽ സംഘർഷം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article