ദൂരൂഹ സാഹചര്യത്തിൽ കാനഡയിൽ മൂന്നംഗ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ

Written by Web Desk1

Published on:

ഒട്ടാവ (Ottava) : കാനഡയിലെ ഒന്റാറിയോ പ്രവിശ്യ (Province of Ontario, Canada) യിൽ വീടിന് തീ പിടിച്ച് ഇന്ത്യൻ വംശജരായ മൂന്നംഗ കുടുംബം മരിച്ച നിലയിൽ. രാജീവ് വരിക്കോ (51), ഭാര്യ ശിൽപ കോത (47), ഇവരുടെ മകൾ മഹെക് വരിക്കോ (16) (Rajeev Variko (51), his wife Shilpa Kota (47) and their daughter Mahek Variko (16)) എന്നിവരാണ് മരിച്ചത്. ഇവരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് അറിയിച്ചു. തീപിടിത്തം യാദൃശ്ചികമായി ഉണ്ടായതല്ലെന്നാണ് പൊലീസിന്റെ നിഗമനം.

മാർച്ച് ഏഴിനാണ് ഇവരുടെ വീടിന് തീപിടിക്കുന്നത്. വീട് പൂർണമായും കത്തിനശിച്ചിരുന്നു. ശേഷം പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. എന്നാൽ മരിച്ചവരുടെ എണ്ണം ആ സമയത്ത് കണ്ടെത്താനായില്ല. വീടിനുള്ളിൽ നിന്ന് ലഭിച്ച മൃതദേഹ അവശിഷ്ടങ്ങൾ പരിശോധിച്ചാണ് കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്.

15വർഷമായി ഈ കുടുംബം ഇവിടെ താമസിക്കുന്നുവെന്നും അവർക്ക് പ്രശ്നങ്ങൾ ഉള്ളതായി തോന്നിയിട്ടില്ലെന്നും അവരുടെ വീടിന് സമീപം താമസിക്കുന്ന യൂസഫ് പറഞ്ഞു. വലിയ സ്‌ഫോടന ശബ്ദം കേട്ടത്തിനെ തുടർന്ന് പുറത്തിറങ്ങിയപ്പോൾ വീടിന് തീപിടിച്ചിരുന്നുവെന്നും ഏതാനും മണിക്കൂറുകൾക്കുള്ളിൽ വീട് നിലംപൊത്തിയെന്നും യൂസഫ് കൂട്ടിച്ചേർത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അറിയാവുന്നവർ വിവരം നൽകണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

See also  സ്വകാര്യ ബസ് ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം…

Related News

Related News

Leave a Comment