Friday, April 18, 2025

വിഴിഞ്ഞം സമരം ; 157 കേസുകള്‍ പിന്‍വലിച്ചു; മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്ന് ലത്തീന്‍ അതിരൂപത

Must read

- Advertisement -

വിഴിഞ്ഞം സമരവുമായി (vizhinjam Strik) ബന്ധപ്പെട്ട രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഭൂരിഭാഗവും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആകെയുള്ള 199 കേസുകളില്‍ ഗുരുതര സ്വഭാവമില്ലാത്ത 157 എണ്ണമാണ് പിന്‍വലിച്ചത്.

കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച വിവിധ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് കേസുകള്‍ പിന്‍വലിക്കുന്നത്.
മുഴുവന്‍ കേസുകളും പിന്‍വലിക്കണം എന്നായിരുന്നു ലത്തീന്‍ അതിരൂപത ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കേസുകളിലുള്‍പ്പെട്ട 260 പേര്‍ കമ്മീഷണര്‍ക്കും അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, സ്റ്റേഷന്‍ ആക്രമിച്ച കേസ് അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.

See also  അമ്മയുടെ ആൺ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article