ബാലഗോപാല്‍ അറിയിച്ചു. ലോക്‌സഭാ ഇലക്ഷന്‍ വരുന്നതിനാല്‍ ക്ഷേമപെന്‍ഷ മുടങ്ങുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് പാര്‍ട്ടിനേതൃത്വം സര്‍ക്കാരിനെ അറിയിച്ചിരുന്നു. നേരത്തെ അനുവദിച്ച ഒരു ഗഡു പെന്‍ഷന്റെ വിതരണം തുടങ്ങി.ഇതോടെ വിഷുവിന് മുമ്പ് മൂന്ന് ഗഡു പെന്‍ഷന്‍ എല്ലാവര്‍ക്കും ലഭിക്കുമെന്ന് ഉറപ്പാക്കിയെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ ലഭിക്കുന്ന 62 ലക്ഷം പേര്‍ക്ക് 4800 രൂപവീതം ലഭിക്കും. മാസാമാസം പെന്‍ഷന്‍ വിതരണത്തിന് നടപടികള്‍ ആരംഭിച്ചതായും ധനമന്ത്രി വ്യക്തമാക്കി.
ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍വഴി നേരിട്ട് വീട്ടിലും പെന്‍ഷന്‍ എത്തിക്കും.