തൃശൂർ: പ്രകൃതിസംരക്ഷണ സംഘം സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പറവകൾക്ക് കൊടും വേനലിൽ ഒരല്പം ദാഹജലം നൽകുന്നതിനു പ്രേരണ നൽകുന്ന സ്നേഹതണ്ണീർ കുടം പദ്ധതിയുടെ ഭാഗമായി പെരിങ്ങാവ് ജയരാജ് വാര്യരുടെ ഭവനമായ’ വാരിയത്തിൽ’ ഒരുക്കിയ സ്നേഹ തണ്ണീർ കുടത്തിലേയ്ക്ക് ജലം പകർന്ന് കൊണ്ട് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം ഉദ്ഘാടനം നിർവ്വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി ഷാജിതോമസ് എൻ പറവകൾക്ക് സ്നേഹതണ്ണീർ കുടം പദ്ധതിയുടെ ബ്രോഷർ കൈമാറി വനവൽക്കരണം നടത്തി. ജില്ലാ മെമ്പർ തോംസൺ പി.സി. പ്രകൃതി സന്ദേശം നൽകി.
Related News