നീലേശ്വരം (Neeleswaram) : കാഞ്ഞങ്ങാട് ആശുപത്രി (Kanhangad Hospital) യിലെ ആംബുലൻസ് അപകടത്തിൽപ്പെട്ട് ആംബുലൻസിലുണ്ടായിരുന്ന വിഷം ഉള്ളിൽച്ചെന്ന യുവാവിനും സ്റ്റാഫ് നഴ്‌സിനും സാരമായി പരിക്കേറ്റു. ഗുരുതര നിലയിലായ യുവാവിനെയും കൊണ്ട് പരിയാരത്തെ ഗവ.മെഡിക്കൽ കോളജിലേക്കു പോകുകയായിരുന്ന 108 ആംബുലൻസാണ് ദേശീയപാതയിലെ പടന്നക്കാട് മേൽപ്പാലത്തിനു സമീപം അപകടത്തിൽപ്പെട്ടത്.
വിഷം ഉള്ളിൽച്ചെന്നു ഗുരുതരാവസ്ഥയിലായ യുവാവുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു, നഴ്‌സിനും രോഗിക്കും ഗുരുതര പരിക്ക്

- Advertisement -