കെഎസ്‌ആർടിസിയുടെ ചുമതലയിൽ ഡ്രൈവിംഗ് സ്‌കൂളുകൾ……

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : ഗതാഗത മന്ത്രിയായി കെ ബി ഗണേശ് കുമാർ (KB Ganesh Kumar as Transport Minister) ചുമതലയേറ്റ ശേഷം നിരവധി ഡ്രെെവിംഗ് പരിഷ്കാര (Driving reform) ങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. റോഡിലെ ഡ്രൈവിംഗ് നിലവാരം (Driving quality on the road) ഉൾപ്പെടെയുള്ളതിൽ ചില മാറ്റങ്ങൾ വരുത്താനും അദ്ദേഹം നിർദേശിച്ചു. ഇതിനെത്തുടർന്ന് മന്ത്രി പ്രഖ്യാപിച്ച ഒരു പദ്ധതിയായിരുന്നു കെഎസ്ആർടിസിയുടെ ഡ്രെെവിംഗ് സ്കൂൾ (Driving School of KSRTC). ഇപ്പോഴിതാ സർക്കാർ ചെലവിൽ കെഎസ്ആ‌ർടിസി ഡ്രെെവിംഗ് സ്കൂളുകൾ (Driving School of KSRTC) വരാൻ പോകുന്നുവെന്ന റിപ്പോർട്ട് ആണ് പുറത്ത് വരുന്നത്.‌

ഡ്രെെവിംഗ് പരിശീലനവും ലെെസൻസിനുള്ള ടെസ്റ്റും നടത്തുന്ന തരത്തിലായിരിക്കും സ്കൂൾ നടത്തുക. ഇത്തരത്തിൽ കെഎസ്ആർടിസി ഡ്രെെവിംഗ് സ്കൂളുകൾ ((Driving School of KSRTC)) സംസ്ഥാനത്ത് ആരംഭിച്ചാൽ അത് മറ്റ് സ്വകാര്യ ഡ്രെെവിംഗ് സ്കൂളുകൾക്ക് ഇത് ഒരു വെല്ലുവിളിയാകും. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലായിരിക്കും ഡ്രെെവിംഗ് സ്കൂൾ തുടങ്ങുക. 23 സ്ഥലങ്ങൾ ഇതിനായി കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആദ്യം ഡ്രെെവിംഗ് സ്കൂൾ മലപ്പുറത്ത് തുടങ്ങനാണ് ആലോചന. രണ്ട് മാസത്തിനുള്ളിൽ 10 സ്കൂളുകൾ തുടങ്ങാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. ആധുനിക സൗകര്യങ്ങളുള്ള സ്കൂളായിരിക്കും തുടങ്ങുക. കാറും ജീപ്പും തുടങ്ങി ലെെറ്റ് മോട്ടോർ വാഹനങ്ങളായിരിക്കും പഠിപ്പിക്കുക. കെഎസ്ആർടിസിയിലെ ഡ്രെെവർമാർക്ക് ഇതിനായി പരിശീലനം നൽകും.ഈ കേന്ദ്രത്തിൽ വച്ച് തന്നെ ലെെസൻസിനുള്ള ടെസ്റ്റും നടത്താനുള്ള ആലോചനയുണ്ട്. അങ്ങനെ പരിശീലനം മുതൽ ലെെസൻസ് വരെയുള്ള സേവനമാണ് കെഎസ്ആർടിസി ഡ്രെെവിംഗ് സ്കൂളിന്റെ വാഗ്ദാനം. പുതുക്കിയ ഡ്രെെവിംഗ് ടെസ്റ്റ് തുടങ്ങുന്ന ഏപ്രിൽ ഒന്നിന് മുൻപ് ഇത് നടപ്പാക്കും. അതിനായി വിശദമായ റിപ്പോർട്ട് നൽകാൻ കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കറി (KSRTC CMD Pramoj Shankar) നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Related News

Related News

Leave a Comment