ഗുണ കേവിലേക്കിറങ്ങിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

Written by Web Desk1

Published on:

മഞ്ഞുമ്മൽ ബോയ്സ് (Manjummal Boys) കണ്ട ആവേശത്തിൽ ​ഗുണാ കേവി (Guna Kev) ൽ ഇറങ്ങിയ മൂന്ന് യുവാക്കളെയാണ് ഫോറസ്റ്റ് ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്‌തത്‌. റാണിപേട്ട് സ്വദേശികളായ എസ്.വിജയ്, പി.ഭരത്, പി.രഞ്ജിത്ത്കുമാര്‍ (S. Vijay, P. Bharat and P. Ranjithkumar, natives of Ranipet) എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേര്‍ക്കും 24 വയസ്സാണ് പ്രായം.

വിവരം ലഭിച്ചയുടന്‍ ഫോറസ്​റ്റ് ഉദ്യോഗസ്ഥരെത്തി മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഗുണാ കേവിൽ സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടെങ്കിലും ഒരിടം കഴിഞ്ഞാൽ നിരോധിത മേഖലയാണ്. ഇവിടേക്കാണ് മൂന്ന് യുവാക്കൾ ഇറങ്ങിയത്.

മഞ്ഞുമ്മൽ ബോയ്സിന്റെ വിജയത്തിന് ശേഷം കൊടൈക്കനാലിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുന്നതായി വനംവകുപ്പിൻ്റെ ഇൻ്റഗ്രേറ്റഡ് ഡെവലപ്‌മെൻ്റ് റേഞ്ച് ഓഫീസർ ആർ സെന്തിൽ പറയുന്നു.

ഫെബ്രുവരിയിൽ മാത്രം ഒരു ലക്ഷത്തിലധികം വിനോദസഞ്ചാരികൾ കൊടൈക്കനാലും ഗുണ കേവും സന്ദർശിച്ചു കഴിഞ്ഞു. ഓഫ് സീസണ്‍ ആയി‌ട്ടുകൂടി ചിത്രം ഉണ്ടാക്കിയ സ്വാധീനത്താല്‍ നൂറുകണക്കിന് സഞ്ചരികളാണ് ഗുണ കേവ് സന്ദര്‍ശിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. ഒരാഴ്​ചയ്ക്കുള്ളില്‍ 40,000 വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തിയത്.

Leave a Comment