ഉദ്‌ഘാടനം എത്തിയിട്ടും `കെ റൈസ്’ അരി സ്‌റ്റോറുകളില്‍ എത്തിയിട്ടില്ല

Written by Web Desk1

Updated on:

തിരുവനന്തപുരം (Thiruvananthapuram) : സപ്ലൈകോ സ്‌റ്റോറു (Supplyco Store) കളില്‍ ഉദ്ഘാടനം നടക്കാനിരിക്കെ കെ റൈസ് (K Rice) എത്തിയില്ലെന്ന് പരാതി. ഉച്ചയ്ക്ക് 12 മണിയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ (Chief Minister Pinarayi Vijayan) തിരുവനന്തപുരത്ത് കെ റൈസിന്റെ വിതരണോദ്ഘാടനം നിര്‍വഹിക്കുക. ഇതിനിടെയാണ് അരി സപ്ലൈകോ സ്‌റ്റോറു (Supplyco Store) കളില്‍ എത്തിയില്ലെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. അരി ഡിപ്പോകളില്‍ എത്തിയിട്ടുണ്ടെന്നും വൈകാതെ സ്‌റ്റോറുകളില്‍ എത്തിക്കുമെന്നുമാണ് സപ്ലൈകോയുടെ വിശദീകരണം.

കേന്ദ്രത്തിന്റെ ഭാരത് റൈസി (Bharath Rice) ന് ബദലായാണ് കേരളം കെ റൈസ് (K Rice) പ്രഖ്യാപിച്ചത്. വിതരണോദ്ഘാടനത്തിന് ശേഷം മന്ത്രി വി ശിവന്‍കുട്ടി ആദ്യ വില്‍പ്പന നടത്തും. ശബരി കെ റൈസ് എന്ന ബ്രാന്‍ഡില്‍ സപ്ലൈകോ സ്റ്റോറുകള്‍ വഴിയാണ് സര്‍ക്കാര്‍ അരി വിതരണം ചെയ്യുന്നത്. ഓരോ റേഷന്‍ കാര്‍ഡിനും ഒരു മാസം അഞ്ച് കിലോ വീതം അരി നല്‍കാനാണ് ഭക്ഷ്യ വകുപ്പിന്റെ തീരുമാനം.

ജയ അരി 29 രൂപയ്ക്കും മട്ട കുറുവ അരി ഇനങ്ങള്‍ 30 രൂപയ്ക്കുമാണ് വില്‍ക്കുക. ഭാരത് റൈസ് എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ സംസ്ഥാനത്ത് അരി വില്പന തുടങ്ങിയതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ കെ റൈസ് പ്രഖ്യാപിച്ചത്.

See also  സുരേഷ് ഗോപിക്ക് എന്ത് സംഭവിച്ചു? ടൈംസ് നൗ വാര്‍ത്ത കണ്ട് ഞെട്ടി

Related News

Related News

Leave a Comment