ഇടുക്കിയിൽ തേനീച്ചയുടെ കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

Written by Web Desk1

Published on:

നെടുങ്കണ്ടം (Nedunkandam): അമ്പതേക്കർ സ്വദേശി എം.എൻ.തുളസി (M. N. Tulasi, a native of Ambathekar) യാണ് (85) മരിച്ചത്. ഇടുക്കി നെടുങ്കണ്ട (Idukki Nedunkandam) ത്ത് തേനീച്ചയുടെ കുത്തേറ്റാണ് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷം വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോഴാണു തുളസിയെ തേനീച്ച ആക്രമിച്ചത്. വീടിനു സമീപമുള്ള തേനീച്ചക്കൂട് പരുന്ത് കൊത്തി താഴേക്കിടുകയായിരുന്നു.

വീട്ടിലുണ്ടായിരുന്ന കൊച്ചുമക്കൾക്കും തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ഉടനെ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ തേനി മെഡിക്കൽ കോളജ് ആശുപത്രി (Theni Medical College Hospital) യിലേക്കു മാറ്റിയെങ്കിലും തുളസി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു

See also  ഫ്ലാറ്റിലെ 26ാം നിലയിൽ നിന്ന് വീണ് 15കാരന് ദാരുണാന്ത്യം

Leave a Comment