അപ്രതീക്ഷിത പിറന്നാൾ ആഘോഷത്തിൽ അമ്പരന്ന് എംഎൽഎ

Written by Taniniram1

Published on:

കൊടകര : കെ കെ രാമചന്ദ്രൻ എം എൽ എയുടെ പിറന്നാൾ ആഘോഷിച്ച് പറപ്പൂക്കര ഗ്രാമ പഞ്ചായത്ത്. പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ 36 പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനവും വനിതാ ഫിറ്റ്നസ് സെന്റർ ഉദ്ഘാടനത്തിനായി പഞ്ചായത്തിൽ എത്തിയ എം എൽ എയ്ക്ക് അപ്രതീക്ഷിതമായാണ് പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപും സംഘവും പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടുള്ള കേക്ക് മുറിച്ചായിരുന്നു ആഘോഷത്തിന് തുടക്കം കുറിച്ചത്. പിറന്നാളുകൾ ഫെയ്സ്ബുക്ക് പറയുമ്പോഴാണ് ഇപ്പോൾ അറിയുന്നതെന്നായിരുന്നു എം എൽ എ യുടെ കമന്റ്. ആദ്യ മധുരം പഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപിനുനൽകി എം എൽ എ സന്തോഷം പങ്കുവെച്ചു. ഗ്രാമപഞ്ചായത്ത് , ബ്ലോക്ക്പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് പ്രതിനിധികളും കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മസേനാ പ്രവർത്തകർ മറ്റു പഞ്ചായത്ത് ജീവനക്കാർ തുടങ്ങി നിരവധി പേരുടെ സാന്നിദ്ധ്യത്തിലായിരുന്നു ആഘോഷം.

Related News

Related News

Leave a Comment