ബിഗ്‌ബോസ് പ്രേക്ഷകര്‍ കണ്‍ഫ്യൂഷനില്‍..റോക്കിക്കും അനുജോസഫിനും ഒരേ വീട്?

Written by Taniniram

Updated on:

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ 19 മത്സാര്‍ത്ഥികളാണ് ലോഞ്ച് എപ്പിസോഡില്‍ ഹൗസിലേക്ക് കയറിയത്. മോഹന്‍ലാല്‍ മത്സാരാര്‍ത്ഥികളെ പരിചയപ്പെടുത്തിയ സെക്ഷനിലാണ് പ്രേക്ഷകര്‍ക്ക് കണ്‍ഫ്യൂഷനുണ്ടാക്കിയിരിക്കുന്നത്. മത്സരാര്‍ത്ഥികളിലൊരാളായ അസി റോക്കി തന്റെ വീടെന്ന് പരിചയപ്പെടുത്തിയത് മുന്‍ബിഗ്‌ബോസ് താരവും നടിയുമായ അനുജോസഫിന്റെ വീടെന്നാണ് സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നത്. നിരവധി യൂടൂബ് ചാനലുകളിലും അനുജോസഫിന്റെ വീഡിയോകളിലും പരിചിതമായ വീട് എങ്ങനെയാണ് അസിറോക്കിയുടെ വീടാകുമെന്നാണ് ഇനി അറിയേണ്ടത്.
ഇവര്‍ തമ്മിലുളള ബന്ധത്തെപ്പറ്റി അനുജോസഫ് പ്രതികരിച്ചിട്ടില്ല. ടാറ്റു ആര്‍ട്ടിസ്റ്റ് ആയ ഇയാള്‍ കിക് ബോക്‌സിംഗ് ചാമ്പ്യാന്‍, റൈഡര്‍ എന്നീ നിലകളിലാണ് പരിചയപ്പെടുത്തിയത്.ചുമരുകള്‍ ഇല്ലാത്ത വീട് എന്ന പേരിലാണ് വീട് കാണിച്ചത്.

അസി നേരത്തെ വാര്‍ത്തകളില്‍ വന്നത് തന്നെ കഴിഞ്ഞ ബിഗ് ബോസ് താരമായ നടി അനു ജോസഫിലൂടെയാണ്. ബിഗ് ബോസിലേക്ക് തന്നെ അയച്ചതില്‍ പ്രധാന പങ്കുവഹിച്ചത് അസിയാണെന്ന് അനു തന്റെ വ്‌ളോഗില്‍ തന്നെ പറഞ്ഞിരുന്നു. കൂടാതെ അനുവിന്റെ പുതിയ വീടിന്റെ പണി നടത്തിയത് അസിയുടെ നേതൃത്വത്തിലായിരുന്നു എന്നും പറഞ്ഞിരുന്നു.

ഇരുവരും ഒന്നിച്ചുള്ള ഒരു വ്‌ലോഗ് വന്നപ്പോള്‍ നെഗറ്റീവ് കമന്റ്‌സുകള്‍ നിരവധി വന്നിരുന്നു. ഇതിന് മോശം അഭിപ്രായമുള്ളവര്‍ കമന്റ് ചെയ്താല്‍ അതില്‍ നിന്നും മൂന്നുപേരെ തെരഞ്ഞെടുത്ത് ഈ വീട്ടില്‍ ഒരു ദിവസം താമസിപ്പിക്കുകയും കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ നല്‍കുമെന്നും റോക്കിയും അനുവും പറഞ്ഞതും അന്ന് വാര്‍ത്തയായിരുന്നു.

Related News

Related News

Leave a Comment