ആന്റണി രാജുവിനെതിരായ (Antony Raju) തൊണ്ടി മുതല്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കാത്തത് ഗൗരവതരമാണെന്ന് ജസ്റ്റിസുമാരായ സിടി രവികുമാര്‍ രാജേഷ് ബിന്‍ഡാല്‍ എന്നിവര്‍ അഭിപ്രായപ്പെ്ടു. പ്രതിയുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണോ എന്ന് കോടതി ഒരുവേളയില്‍ ചോദിച്ചു. എല്ലാ വസ്തുതകളും വ്യക്തമാണെന്നിരിക്കെ കേരളത്തിന് ഇനി എന്ത് മറുപടിയാണ് നല്കാനുള്ളതെന്നും ഉടന്‍ തന്നെ സത്യവാങ്മൂലം നല്‍കാനും കേരളത്തിന് കോടതി കര്‍ശനം നിര്‍ദ്ദേശം നല്കി.
വിദേശി ഉള്‍പ്പെട്ട ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മജിസ്ട്രേറ്റ് കോടതിയില്‍ മാറ്റി നല്കി തെളിവ് നശിപ്പിച്ചെന്നാണ് ആന്റണി രാജുവിനെതിരായ കേസ്.