മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ബാലതാരവും സംവിധായകനുമായ സൂര്യകിരണ്‍ അന്തരിച്ചു

Written by Web Desk1

Published on:

മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ബാലതാരം സംവിധായകന്‍ സൂര്യകിരണ്‍ (Director Suriyakiran is the child actor in My Dear Kuttychatthan) അന്തരിച്ചു. 48 വയസ്സായിരുന്നു. മഞ്ഞപ്പിത്തത്തെ തുടര്‍ന്നാണ് മരണം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കുകയായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തനി (India’s first 3D film My Dear Kuttichathani) ലൂടെയാണ് സൂര്യകിരണ്‍ (Surya Kiran) സിനിമയില്‍ പ്രവേശിക്കുന്നത്. 200 ഓളം ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

കൂടാതെ 2003 ല്‍ സത്യം എന്ന ചിത്രത്തിലൂടെ സംവിധായകനായും എത്തി. നടി കാവേരിയുടെ ഭര്‍ത്താവായിരുന്നു. ഇരുവരുടെയും വിവാഹമോചനത്തിനു ശേഷം സൂര്യകിരണ്‍ (Surya Kiran)പൊതുവേദികളില്‍ പങ്കെടുത്തിരുന്നില്ല.

See also  റേഷൻ കടകളിൽ ഇനി പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കില്ല : മുഖ്യമന്ത്രി

Leave a Comment