പത്തനംതിട്ട (Pathanamthitta) : മീനമാസ പൂജകള്‍ക്കും പൈങ്കുനി ഉത്രം മഹോല്‍സവ (Painkuni Uttaram Maholsavam ) ത്തിനുമായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര (Sabarimala Sri Dharmashasta Temple) നട മാര്‍ച്ച് 13 നു വൈകുന്നേരം 5 മണിക്കു തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരു (Mahesh Mohanaru is the temple tantri) ടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി പി.എന്‍ മഹേഷ് നമ്പൂതിരി (Temple Melshanti PN Mahesh Namboothiri) ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷം ഗണപതി, നാഗര്‍ എന്നീ ഉപദേവതാ ക്ഷേത്ര നടകളും മേല്‍ശാന്തി തുറന്ന് വിളക്കുകള്‍ തെളിക്കും.
പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ശാന്തി അഗ്‌നി പകരുന്നതോടെ അയ്യപ്പ ഭക്തര്‍ ശരണം വിളികളുമായി പതിനെട്ടു പടികള്‍ കയറി അയ്യപ്പ സ്വാമിദര്‍ശനമാരംഭിക്കും നട തുറന്ന ശേഷം അയ്യപ്പഭക്തര്‍ക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വിഭൂതി പ്രസാദം വിതരണം ചെയ്യും.
ഉത്സവ ദിവസങ്ങളില്‍ ഉല്‍സവബലിയും ഉല്‍സവബലിദര്‍ശനവും ആനപ്പുറത്ത് എഴുന്നെള്ളിപ്പും ഉണ്ടാകും. 24 ന് രാത്രി ആണ് പള്ളിവേട്ട. ശരം കുത്തിയിലാണ് പള്ളിവേട്ട നടക്കുക.25 ന് രാവിലെ 9 മണിക്ക് ആറാട്ട് പുറപ്പാട്.ഉച്ചക്ക് 11.30 മണിയോടെ പമ്പയില്‍ തിരു ആറാട്ട് നടക്കും. അന്ന് രാത്രി കൊടിയിറക്കി മറ്റ് പൂജകള്‍ പൂര്‍ത്തിയാക്കി ശ്രീകോവില്‍ നട അടക്കും. ഉല്‍സവത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്തെ സ്റ്റേജില്‍ വിവിധ കലാപരിപാടികളും അരങ്ങേറും.