ലോക്സഭാ ഇലക്ഷൻ പ്രചാരണത്തിന് (Lok Sabha election campaign) എൻ.ഡി.എ സ്ഥാനാർഥിയായ മകൻ അനില്‍ ആന്റണി (Anil Anthony, NDA candidate) ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി (Congress leader A.K. Antony) യും എത്തുമെന്നാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. ആന്റണി ക്ഷണം സ്വീകരിച്ചാൽ കേരള രാഷ്ട്രീയ ചരിത്രത്തിൽ അത് കൗതുകമാകും. എതിരാളിയായി പരിഗണിക്കുന്നില്ലെന്നും കോൺഗ്രസിന്റെ ഒരു വോട്ടും അനിൽ ആന്റണിക്ക് പോവില്ലെന്നുമാണ് നേതാക്കൾ പറയുന്നത്.
എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ വിജയ പ്രതീക്ഷയിലാണ്. മണ്ഡലം നിലനിർത്തുമെന്നാണ് യു.ഡി.എഫ് പറയുന്നത്. എന്നാൽ ഇക്കുറി മണ്ഡലം ചുവക്കുമെന്നാണ് എൽ.ഡി.എഫ് അവകാശപ്പെടുന്നത്. അനിൽ ആന്റണിയും വിജയപ്രതീക്ഷയിലാണ്.