കേരള സർവകലാശാല കലോത്സവം നിർത്തിവയ്ക്കാൻ വിസി യുടെ ഉത്തരവ്

Written by Taniniram1

Published on:

തിരുവന്തപുരം: വിവാദങ്ങൾക്കും സംഘർഷങ്ങൾക്കുമൊടുവിൽ കേരള സർവകലാശാല കലോത്സവം നിർത്തി വയ്ക്കാൻ വൈസ് ചാൻസലറിന്റെ നിർദ്ദേശം. ഇനി മത്സരങ്ങളും ഫലപ്രഖ്യാപനവുമുണ്ടാകില്ലെന്ന് വിസിയായ മോഹനൻ കുന്നുമ്മേൽ നിർദ്ദേശം നൽകി. മാർഗം കളി, തിരുവാതിരക്കളി തുടങ്ങിയ മത്സരങ്ങളുടെ പേരിൽ സർവകലാശാലയ്ക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇവയുടെ മത്സരഫലങ്ങളെ തുടർന്ന് സംഘർഷങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ് മത്സരങ്ങൾ നിർത്തി വയ്ക്കാൻ തീരുമാനമായത്.
എസ്എഫ്ഐയും കെഎസ്‌യുവും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇതിനിടയിൽ പോലീസ് കൂടി ഇടപെട്ടതോടെ രംഗം വഷളാവുകയായിരുന്നു.. തുടർന്നാണ് വി സിയുടെ നടപടി.

See also  നവകേരളയാത്ര വെല്ലുവിളിയാത്രയായി മാറി- മോൻസ് ജോസഫ് എം.എൽ.എ

Related News

Related News

Leave a Comment