അനുവാദമില്ലാതെ റോഡ് അരികില്‍ പോസ്റ്റര്‍ വച്ചു; കോണ്‍ഗ്രസ് നേതാവിന് വന്‍ തുക പിഴയിട്ട് നഗരസഭ

Written by Web Desk2

Published on:

മന്ത്രിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ആശംസയുമായി പോസ്റ്റര്‍ വച്ച കോണ്‍ഗ്രസ് (Congress) നേതാവിന് പണി കിട്ടി. സംഭവം ബെംഗളുരുവിലാണ്. പണി കിട്ടിയതാകട്ടെ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ഗൌഡയ്ക്കും (Rajeev Gowda). അനുവാദമില്ലാതെ റോഡ് അരികില്‍ പോസ്റ്റര്‍ വച്ചതിന് വന്‍ തുക പിഴയിടുകയായിരുന്നു നഗരസഭ. 50000 രൂപയാണ് ബെംഗളുരു നഗരസഭ രാജീവ് ഗൌഡയ്ക്ക് പിഴയിട്ടത്.

കര്‍ണാടക മന്ത്രി കെ എച്ച് മുനിയപ്പയുടെ പോസ്റ്റര്‍, അദ്ദേഹത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു രാജീവ് ഗൌഡ റോഡ് സൈഡില്‍ സ്ഥാപിച്ചത്. പക്ഷെ ആവശ്യമായ അനുമതികളൊന്നും ഇല്ലാതെയാണ് പോസ്റ്റര്‍ സ്ഥാപിച്ചത്. ഇത് വ്യക്തമാക്കിയാണ് ബ്രഹത് ബെംഗളുരു മഹാനഗര പാലിക കോണ്‍ഗ്രസ് നേതാവിന് പിഴയിട്ടത്.

See also  ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാരുടെ അനുഗ്രഹത്താല്‍, നമ്മുടെ രാജ്യം ഇനിയും വലിയ ഉയരങ്ങളില്‍ എത്തും: പ്രധാനമന്ത്രി നരേന്ദ്ര മോദി

Leave a Comment