തിരുവനന്തപുരം: ചന്ദ്രയാൻ-4 ദൗത്യത്തിന്റെ ഭാഗമായി ഒരേ സമയം 2 റോക്കറ്റുകൾ വിക്ഷേപിക്കാൻ ഐഎസ്ആർഒ തയാറെടുക്കുന്നു. ജപ്പാനുമായി സഹകരിച്ചാണ് ‘ലൂണാർ പോളാർ എക്സ്പ്ലോറേഷൻ മിഷൻ (എൽയുപിഇഎക്സ്)’ എന്നു പേരിട്ട ദൗത്യം നടപ്പാക്കുന്നത്. റോബട്ടിക് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ലാൻഡറും റോവറും അയച്ച് പഠനങ്ങൾ നടത്തുകയും ചന്ദ്രനിലെ പാറക്കഷണങ്ങളും മണ്ണും ശാസ്ത്രീയ പഠനങ്ങൾക്കായി ഭൂമിയിലെത്തിക്കുകയുമാണു ലക്ഷ്യം. പിഎസ്എൽവി, എൽ എംവി-3 റോക്കറ്റുകളാണ് 5 വ്യത്യസ്ത മൊഡ്യൂളുകളുമായി വിക്ഷേപിക്കുകയെന്നു ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. ചന്ദ്രന്റെ ഭ്രമണപഥത്തിൽ ദൗത്യത്തെ എത്തിക്കാനുള്ള പ്രൊപ്പൽഷൻ മൊഡ്യൂളിനു പുറമേ ചാന്ദ്രപ്രതലത്തിൽ ഇറങ്ങി സാംപിൾ ശേഖരിക്കാനും തുടർന്ന് പറന്നുയരാനും ഭൂമിയുടെ ഭ്രമണപഥത്തിൽ പു:നപ്രവേശിക്കാനും ഭൂമിയിൽ സുരക്ഷിതമായി തിരിച്ചിറങ്ങാനുമുള്ള മൊഡ്യൂളുകൾ ചന്ദ്രയാൻ- 4ന്റെ ഭാഗമായിരിക്കും. ആദ്യത്തെ 3 മൊഡ്യൂളുകൾ എൽവിഎം-3 റോക്കറ്റും, 2 എണ്ണം പിഎസ്എൽവിയുമാണ് വഹിക്കുന്നത്.
ചന്ദ്രയാൻ-4 ഒരേ സമയം 2 റോക്കറ്റുകൾ വിക്ഷേപിക്കാൻ ഐഎസ്ആർഒ
Written by Taniniram1
Published on: