Thursday, April 10, 2025

വിഎസിന്റെ മകന്‍ വി എ അരുണകുമാറിനെ ഡയറക്ടറാക്കാന്‍ വേണ്ടി യോഗ്യതയില്‍ ഭേദഗതി വരുത്തി; ആരോപണവുമായി സാങ്കേതിക സര്‍വകലാശാല ഡീന്‍

Must read

- Advertisement -

കൊച്ചി : മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ (VS Achuthanandan) മകന്‍ വി എ അരുണ്‍ കുമാറിനെതിരെ (V A Arunkumar) ആരോപണവുമായി സാങ്കേതിക സര്‍വകലാശാല ഡീന്‍. വി എ അരുണ്‍കുമാറിനെ ഡയറക്ടറാക്കാന്‍ വേണ്ടി യോഗ്യതയില്‍ ഐഎച്ച്ആര്‍ഡി ഭേദഗതി വരുത്തിയെന്ന ആരോപണവുമായാണ് ഡീന്‍ രംഗത്തെത്തിയത്. ഡീന്‍ ഹൈക്കോടതിയെ (High Court Kerala) സമീപിച്ചിട്ടുണ്ട്.

ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്തേക്ക് അധ്യാപന പരിചയത്തിന് പകരം അഡീഷണല്‍ ഡയറക്ടറുടെ പ്രവൃത്തി പരിചയം മതിയെന്നാണ് പുതിയ ഭേദഗതി. ചട്ടവിരുദ്ധമായി യോഗ്യത ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത് ഗവേണിംഗ് ബോഡിക്ക് പകരം എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ്.

See also  ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ നവീകരണത്തോടനുബന്ധിച്ച് ട്രസ്റ്റി ബോർഡ് ചെയർമാൻ കെ സദാനന്ദനെ ആദരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article