വന്യമൃഗ ആക്രമണം ഒരുമിച്ച് നേരിടാന്‍ കേരളവും കര്‍ണാടകവും; അന്തര്‍ സംസ്ഥാന യോഗത്തില്‍ സഹകരണ ചാര്‍ട്ടറില്‍ ഒപ്പിട്ടു

Written by Taniniram

Published on:

വന്യമൃഗ ആക്രമണം സ്ഥിരംസംഭമായ സാഹചര്യത്തില്‍ ബന്ദിപ്പൂരില്‍ ചേര്‍ന്ന അന്തര്‍ സംസ്ഥാന യോഗത്തില്‍ സഹകരണ ചാര്‍ട്ടറില്‍ ഒപ്പിട്ട് കേരളവും കര്‍ണാടകയും. വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിനായി പ്രധാനമായും നാല് നിര്‍ദേശങ്ങളാണ് ചാര്‍ട്ടറില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവയൊക്കെയാണ് ഇരു സംസ്ഥാനങ്ങളും സമാവയത്തിലെത്തിയ ധാരണയിലുള്ളത്.

  1. വന്യമൃഗ സംഘര്‍ഷ മേഖല അടയാളപ്പെടുത്തുക. ജനവാസ മേഖലയിലിറങ്ങുന്നതിന്റെ കാരണം കണ്ടെത്തുക. ലഘൂകരണത്തിന് വഴി തേടുക.
  2. പരിഹാരങ്ങളില്‍ കാല താമസം ഒഴിവാക്കുക. അതിവേഗ ഇടപെടല്‍ നടത്തുക.
  3. വിഭവ സഹകരണം. വിവരം വേഗത്തില്‍ കൈമാറല്‍. വിദഗ്ദ്ധ സേവനം.
  4. വിഭവശേഷി വികസനം, അടിസ്ഥാന സൗകര്യ വികസനം. കാര്യക്ഷമത എന്നിവ കൂട്ടുക.

Leave a Comment